Monday, November 06, 2006
സദാം ഹുസൈനെതിരെയുള്ള വിധി നാമെല്ലാവരും പ്രതീക്ഷിച്ചതു തന്നെ, കാരണം ബുഷിന്റെ വാലാട്ടിപ്പട്ടികളായ ജഡ്ജിയും ഉദ്യോഗസ്ഥരും..ബുഷ് നിയമിച്ച ഭരണകൂടം.പിന്നെയെന്തെല്ലാം?
അല്ലെങ്കില്‍ തന്നെ 2002 ല്‍ ഒരു കാരണവുമില്ലാതെ ഐക്യരാഷ്ട്രസഭയേക്കാള്‍ വളര്‍ന്നു വന്ന അഹങ്കാരത്തിന്റെ മൂര്‍ത്തീരൂപമായ അമേരിക്യന്‍ ഐക്യനാടുകള്‍ എന്തിണായിരുന്നു ഇറാഖിനെ ആക്രമിച്ചത്? മാരകമായ ആയുധശേഖരങ്ങളുള്ള ഇറാഖ് ലോകസമാധാനത്തിനു ഭീഷണിയാണെന്ന കാരണത്താലോ? സ്വന്തം എണ്ണപ്പാടത്തെ എണ്ണ ചോര്‍ത്തിയ കുവൈറ്റിനെ ആക്രമിച്ചതിനോ? എങ്കില്‍ അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടേയും ഗതി ഇതായിരിക്കുമോ?
ഏതൊരാത്മാഭിമാനമുള്ള ഒരു ഭരണാധികാരിയും ചെയ്യുന്നതേ സദാമും ചെയ്തുള്ളൂ. ഇറാഖിജനതയെ അരുംകൊല ചെയ്തുവെന്നവകാശപ്പെടുന്ന ബുഷ് ഭരണകുടം യഥാര്‍ഥത്തില്‍ സദാം ഇറാഖിനു വേണ്ടി എന്തു ചെയ്തോ അതിനെയെല്ലാം മറച്ചു വയ്ക്കുകയും നശിപ്പിക്കുകയും ചെയ്തു? ലോകസമാധാനത്തിനെന്ന പേരില്‍ അമേരിക്ക കൂട്ടക്കൊല ചെയ്ത 10 ലക്ഷത്തോളം ജീവന് ആര് കേസെടുക്കും? ഏതു ജഡ്ജി വിധി പ്രസ്താവിക്കും? ആധുനിക ഇറാഖിന്റെ ശില്പി എന്നറിയപ്പെടുന്ന സദാമിനെ സ്വന്തം മാധ്യമങ്ങളുപയോഗിച്ച് അമേരിക്ക പ്രതിച്ചായ തകര്‍ക്കുകയായിരുന്നില്ലേ?
സദാമിന്റെ കാലത്തുണ്ടായ വന്‍ സാമൂഹ്യമാറ്റത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും ആരും ഒന്നും മിണ്ടുന്നില്ല. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിച്ച്തുമൂലം സായിപ്പിന് ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണശക്തിയില്‍ ആധിപത്യം കുറഞ്ഞുതുടങ്ങിയപ്പോള്‍ ആ രാജ്യത്തെ പട്ടിണിയാണ് മാറിയത്. ആ എണ്ണപ്പണം ഉപയോഗിച്ചത് ആശുപത്രികളും സ്ക്കൂളുകളും പണിയാനായിരുന്നു. നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നടപ്പിലാക്കിയ സദാം ഉന്നത തലം വരെ സൌജന്യ വിദ്യാഭ്യാസവും ഏര്‍പ്പെടുത്തി.അറബ് ലോകത്തെ ഏറ്റവും സാക്ഷരസമൂഹമാക്കി ഇറാഖിനെ മാറ്റിയ സദാം സ്ത്രീകള്‍ക്ക് ഉന്നത ഉദ്യോഗങ്ങളിലും മറ്റും ജോലി നല്‍കുകയും ചെയ്തു. ആധുനികതയെയും ശാസ്ത്രത്തേയും കൂട്ടിയിണക്കി രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിച്ച സദാം പരസ്പരം ചോരകുടിച്ചുകൊണ്ടിരുന്ന ഗോത്രങ്ങളെ ഒരുമിപ്പിക്കുകയും ചെയ്തു.
അമേരിക്ക പരിശീലിപ്പിച്ച ന്യായാധിപരും, പിന്നെ അമേരിക്കന്‍ പൌരന്മാര് നികുതിയായി നല്കിയ 750 ദശലക്ഷം ഡോളറുമാണ് ഈ വിചാരണ നാടകത്തിനായി ഉപയോഗിച്ചത്.ബുഷ് ഭരണകൂടം ചതിയിലുടെയും ഒടുങ്ങാത്ത നരഹത്യയിലൂടെയും നേടിയെടുത്തെ ഇറാഖ് അധിനിവേശത്തെ ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണ് ഇങ്ങിനെയൊരു നാടകം.ന്യായം എന്ന വാക്കുച്ചരിച്ച ന്യായാധിപരെ മാറ്റിയും, പ്രതിക്കു വേണ്ടി വാദിച്ച വക്കീലന്മാരെ വധിച്ച്ചും അമേരിക്ക തങ്ങളുടെ നയം വ്യക്തമാക്കിക്കൊണ്ടിരുന്നു.ജപ്പാനില്‍ അണുബോംബിട്ട് ലക്ഷങ്ങളെ വധിച്ച അമേരിക്ക, ലോകമെമ്പാടും നിരപരാധികളെ കൊന്നൊടുക്കുക്കൊണ്ട് സാമ്രാജ്യത്ത അധിനിവേശത്തിന്റെ ശംഖൊലിമുഴക്കുന്ന ഈ കാപാലികര്‍ക്ക് ധാര്‍മ്മികമായി എന്തവകാശമാണുള്ളത്?
ജീവിച്ചിരിക്കുന്ന സദാമിനേക്കാള്‍ ആയിരം മടങ്ങ് ശക്തനായിരിക്കും തൂക്കിലേറ്റപ്പെട്ട സദാം എന്ന് കാലമവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കും.ആയുധ ശക്തികൊണ്ടോ സാമ്പത്തിക ശേഷികൊണ്ടോ ഈ ജനരോഷത്തെ തടയിടാന്‍ ഒരു പൈശാചിക ശക്തിക്കുമാകില്ല.
ഈ വിധി ക്രൂരമാണ്..പൈശാചികമാണ്...നീതിയേയും നിയമത്തേയും കാറ്റില്‍പ്പറത്തുന്നതാണ്....യഥാര്‍ഥത്തില്‍ അറബ് അധിനിവേശത്തിന് കാത്തിരുന്ന അമേരിക്കയുടെ കയ്യില്‍ കിട്ടിയ വടിയായിരുന്നു സദാമിന്റെ കുവൈറ്റ് ആക്രമണം എന്ന സാഹസം.ഒരര്‍ത്ഥത്തില്‍ അമേരിക്കതന്നെയാണ് ആ യുദ്ധത്തിനും കാരണക്കാര്‍. കുവൈറ്റില്‍ ഇടപെട്ട അമേരിക്ക അന്നുമുതല്‍ ഗള്‍ഫ് ലോകത്തിന്റെ തന്നെ നിയന്ത്രണം ഏറ്റേടുക്കുകയായിരുന്നു.അധിനിവേശത്തിനു ശേഷവും ഒരു വിനാശകാരിയായ ആയുധം പോലും ഇറാഖില്‍ നിന്ന് കണ്ടെടുക്കാന്‍ അക്രമികള്‍ക്കായില്ല.. പരിഹാസ്യരായ ബുഷിനേയും കൂട്ടരേയും കാത്തിരിക്കുന്നത് മറ്റൊരു വിയറ്റ്നാം ആണ്.
സ്വന്തം നാടിനും നേതാവിനും വേണ്ടി മരിക്കാന്‍ തയ്യാറുള്ളവര്‍ പ്രതികാരം തുടരുമ്പോള്‍ അവിടേയും പൊലിയുന്നത് ആയിരങ്ങളായിരിക്കും.അതിന് അമേരിക്കനെന്നോ ബ്രിട്ടീഷ് എന്നോ ഉള്ള വത്യാസമുണ്ടാവില്ല...
അവലംബം: ദേശാഭിമാനി ദിനപ്പത്രം
Comments:
Links to this post:
<< Home
നല്ല ചിന്തകള്‍,
അമേരിക്കയുടെ കാര്യം പണ്ട് ചെന്നായ ആട്ടിന്കുട്ടിയോട് പറഞ്ഞത് തന്നെ, കുവൈറ്റ് ആക്രമണം നടന്നില്ലായിരുന്നെങ്കില്‍ മറ്റെന്തെങ്കിലും കണ്ടെത്താന്‍ ബുഷെന്ന 'മനുഷ്യ രൂപമുള്ള' ചെകുത്താനാണോ പണി?
അമേരിക്കയുടെ കാര്യം പണ്ട് ചെന്നായ ആട്ടിന്കുട്ടിയോട് പറഞ്ഞത് തന്നെ, കുവൈറ്റ് ആക്രമണം നടന്നില്ലായിരുന്നെങ്കില്‍ മറ്റെന്തെങ്കിലും കണ്ടെത്താന്‍ ബുഷെന്ന 'മനുഷ്യ രൂപമുള്ള' ചെകുത്താനാണോ പണി?
പ്രിയ ബ്ലോഗര്‍,
എല്ലാ അമേരിക്കകാരും ബുഷ് നെ പോലെയല്ല.
സാധാരണ മനുഷ്യരും ഇവിടെ ജീവിക്കുന്നു.
അമേരിക്കകാരെ മൊത്തം അടച്ചാക്ഷേപിക്കാതെ
കുറച്ചൊന്നു അവരെ മനസിലാക്കു.
എന്ന്
ആഗ്ന
എല്ലാ അമേരിക്കകാരും ബുഷ് നെ പോലെയല്ല.
സാധാരണ മനുഷ്യരും ഇവിടെ ജീവിക്കുന്നു.
അമേരിക്കകാരെ മൊത്തം അടച്ചാക്ഷേപിക്കാതെ
കുറച്ചൊന്നു അവരെ മനസിലാക്കു.
എന്ന്
ആഗ്ന
sorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read.
പ്രിയ ബ്ലോഗ്ഗ് വായനക്കാരെ,
ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില് തെളിയുന്നില്ല.
സുഖിപ്പിക്കല്‍ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട് അവരുടെ ഇടുങ്ങിയമനസിന് ആശ്വാസം നല്കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ് ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ് അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ് കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ് വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ് കുതന്ത്രങ്ങള്‍ക്ക് കഴിയട്ടെ !!!!!യൂണിക്കൊട് മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ് കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന് "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പൊള്‍ കഫെകളില് അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക് ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.
http://chithrakaran.blogspot.com

You must go to Iraq and join fight against US forces, instead of this hypertension vomitting!
Otherwise you will also be mistaken as one among those who organised a rally to protest against the Danish cartoonist and ended in pelting stones at "Gurudeva smR^thimandiram" in Kollam!
Otherwise you will also be mistaken as one among those who organised a rally to protest against the Danish cartoonist and ended in pelting stones at "Gurudeva smR^thimandiram" in Kollam!
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
Post a Comment
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
Links to this post:
<< Home